ഗതാഗത കുരുക്കിൽ ശ്വാസംമുട്ടി മീനങ്ങാടി

മീനങ്ങാടി:കോഴിക്കോട് -കൊല്ലഗൽ ദേശീയപാത 766 കടന്നുപോകുന്ന ജില്ലയിലെ പ്രധാനപ്പെട്ട പട്ടണങ്ങളിൽ ഒന്നാണ് മീനങ്ങാടി. ദിവസേന ആയിരകണക്കിന് ആളുകൾ യാത്ര ചെയ്യുന്ന മീനങ്ങാടി ടൗണിലെ ഗതാഗത കുരുക്ക് വാണിജ്യ -വ്യവസായ-ടൂറിസം മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. പുരാതനമായ ട്രാഫിക് സംവിധാങ്ങൾ മൂലം ഉണ്ടാകുന്ന ഗതാഗത കുരിക്കിൽ ബുദ്ധിമുട്ടി നിരവധിയായ യാത്രികർ നിലവിൽ വഴിമാറി സഞ്ചരിക്കുന്ന അവസ്ഥയാണുള്ളത്. രാവിലെ 9 മണി മുതൽ രാത്രി 10മണിവരെ നീളുന്ന മീനങ്ങാടി ടൗണിലെ നിരന്തരമായ ട്രാഫിക് ബ്ലോക്ക്‌ ജനജീവിതത്തെയും ടൗണിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും,ജില്ലയിലേക്കുള്ള അയൽ സംസ്ഥാന സഞ്ചരികളുടെ കടന്നുവരവിനെയും സാരമായി ബാധിച്ചിട്ടുണ്ട്. മീനങ്ങാടി ടൗണിന്റെ ട്രാഫിക് നിയമങ്ങളിൽ ഈ കാലഘട്ടത്തിനനുസൃതമായ പരിഷ്കരണങ്ങൾ കൊണ്ട് വരണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥ-പഞ്ചായത്ത് അധികാരികൾക്ക് മുന്നിൽ പരാതി നൽകിയെങ്കിലും ഈ പരാതിയോടെല്ലാം മുഖം തിരിഞ്ഞു നിക്കുന്ന സമീപനമാണ് അധികാരികളിൽ നിന്നുണ്ടായതെന്ന് യാത്രകാർ പറയുന്നു. 2020ൽ യു ഡി എഫ് ഭരണസമിതി അധികാരത്തിൽ വന്നപ്പോൾ അവരുടെ തെരഞ്ഞെടുപ്പ് പത്രികയിലെ പ്രധാന വാഗ്ദാനമായ “ടൗണിന് അനുയോജ്യമായ രീതിയിൽ വ്യാപരികളെയും വിവിധ മേഖലയിലെ തെഴിലാളികളുടെയും ബഹുജനങ്ങളുടെയും അഭിപ്രായം ശേഖകരിച്ചുകൊണ്ട് ട്രാഫിക് കുരുക്ക്‌ മാറ്റുന്നതിന് വിവിധ പരിഷ്കാരങ്ങൾ കൊണ്ട് വരുമെന്ന്” എന്നൽ ആ വാഗ്ദാനങ്ങൾ എല്ലാം തന്നെ വെറും വാക്കായതാണ് നിലവിലെ സ്ഥിതി. മീനങ്ങാടിയിലെ ജില്ലയുടെ തന്നെ പ്രധാന വരുമാന മാർഗമായ ടൂറിസം മേഖലയുടെ കടക്കൽ കത്തിവെക്കുന്ന ഈ സമീപനം ഉടൻ പരിഹരിച്ചു, ട്രാഫിക് പരിഷ്കരണം നടത്തണമെന്ന് പെതുജനങ്ങൾ ആവശ്യപ്പെട്ടു