മീനങ്ങാടി: മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി സിപിഐ(എം)ലെ ശ്രീജ സുരേഷിനെയും വൈസ് പ്രസിഡണ്ടായി സിപിഐ(എം) ലെ പി കെ സജീവിനെയും തെരഞ്ഞെടുത്തു. ശ്രീജ സുരേഷ് 7-ാം വാർഡ് റാട്ടക്കുണ്ടിൽ നിന്നുമുള്ള അംഗമാണ്. തുടർച്ചയായി രണ്ടാം തവണയാണ് റാട്ടക്കുണ്ട് വാർഡിൽ നിന്നും ശ്രീജ സുരേഷ് വിജയിക്കുന്നത്. പി കെ സജീവ് 1-ാം വാർഡ് ചൂതുപാറയിൽ നിന്നുമുള്ള അംഗമാണ്. 2015-2020 സിപിഐ(എം)ഭരണസമിതിയിൽ അംഗമായിരുന്നു പി കെ സജീവ്.യുഡിഎഫ് സ്ഥാനാർത്ഥികളായ മിനി സാജുവിനെയും കെ ഷമിറിനെയും പരാജയപ്പെടുത്തിയാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്
മീനങ്ങാടി ഗ്രാമപഞ്ചായത്ത് ;ശ്രീജ സുരേഷ് പ്രസിഡണ്ട്. പി കെ സജീവ് വൈസ് പ്രസിഡണ്ട്

