മീനങ്ങാടി :മീനങ്ങാടി ഗ്രാമപഞ്ചായത്ത് യു.ഡി. എഫിൽ നിന്നും തിരിച്ചുപിടിച്ചു എൽ.ഡി.എഫ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് വ്യത്യാസത്തിലാണ് എൽഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടമായത്.എന്നാൽ പഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയനെ അടക്കം പരാജയപ്പെടുത്തിയാണ് എൽഡിഎഫ് പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ചത്.
യു.ഡി. എഫ് ഭരണസമിതിയുടെ വികസനമുരടിപ്പിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ് ഈ വിജയമെന്ന് എൽഡിഎഫ് പ്രതിനിധികൾ പറഞ്ഞു. അഞ്ചു വർഷത്തിന് ശേഷമുണ്ടായ തകർപ്പൻ വിജയം എൽഡിഎഫ് പ്രവർത്തകരിൽ വലിയ ആവേശമുണ്ടാക്കി.
വൈകിട്ട് അഞ്ച് മണിയോടെ ആയിരങ്ങൾ പങ്കെടുത്ത ആഹ്ലാദ പ്രകടനവും കരിമരുന്ന് പ്രയോഗവും ഡി.ജെ മ്യൂസിക്കും മീനങ്ങാടിയെ ചുവപ്പണിയിച്ചു


