മീനങ്ങാടി : കാർബൺ ന്യൂട്രൽ പദ്ധതി കർഷകർക്ക് അർഹതപ്പെട്ട 10കോടി രൂപ കൊടുക്കാതെ യുഡിഫ് പഞ്ചായത്ത് ഭരണസമിതി
2015 -20 കാലഘട്ടത്തിൽ LDF ഭരണസമിതി തുടങ്ങിവെച്ചതും അന്താരാഷ്ട്ര തലത്തിൽ വരെ ചർച്ച ചെയ്യപ്പെട്ടതും മീനങ്ങാടി പഞ്ചായത്തിനെ കേരളത്തിലെ മറ്റു പഞ്ചായത്തുകൾ മാതൃകയാക്കിയതുമായ പദ്ധതിയായിരുന്നു കാർബൺ ന്യൂട്രൽ പദ്ധതി. എന്നാൽ പിന്നീട് വന്ന യുഡിഎഫ് ഭരണസമിതിയുടെ അനാസ്ഥയും കെടുകാര്യസ്ഥതയും കൊണ്ട് കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നഷ്ടപെടുത്തിയെന്ന് വിവിധ കോണുകളിൽ നിന്ന് ആക്ഷേപം ഉയരുന്നുണ്ട്.
കർഷകർക്ക് വായ്പയായി ലഭിക്കേണ്ട 10 കോടി രൂപ അഞ്ചുവർഷമായിട്ടും ഒരു കർഷകന് പോലും ലഭിച്ചതുമില്ല.UDF ഭരണസമിതി അധികാരത്തിൽ വന്നപ്പോൾ തങ്ങൾക്ക് വായ്പയായി തരാമെന്ന് പറഞ്ഞ് 10കോടി രൂപ തരാത്തതിനെതിരെ കർഷകർശക്തമായ അമർഷവും പ്രതിഷേധവും ഉയർത്തുന്നുണ്ട്.
മീനങ്ങാടിയിലെ കർഷകർക്ക് വരുമാനം ഉറപ്പ് വരുത്തുന്ന മരം വളർത്തിയാൽ മൂന്നാം വർഷം മുതൽ മരമൊന്നിന് 50 രൂപ വീതം പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന ട്രീ ബാങ്കിംഗ് എന്ന പദ്ധതി കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമാണ്.
സർക്കാർ ബഡ്ജറ്റിൽ മീനങ്ങാടിയിലെ കർഷകർക്ക് അനുവദിച്ച 10കോടി രൂപ കൊടുക്കാത്തത് UDF ഭരണസമിതിയുടെ അനാസ്ഥമൂലം ആണെന്നും മീനങ്ങാടിയിലെ കർഷകർ ഉന്നയിക്കുന്നു.

