മീനങ്ങാടിലെ ലൈഫ് ഭവന പദ്ധതി അട്ടിമറിച്ച് യുഡിഎഫ് ഭരണസമിതി; 2020-’25 കാലഘട്ടത്തിൽ പൊതു വിഭാഗത്തിന് വീടുകളില്ല

മീനങ്ങാടി: ലൈഫ് ഭവന പദ്ധതി അട്ടിമറിച്ച് യുഡിഎഫ്. 2020 -25 കാലഘട്ടത്തിൽ പൊതുവിഭാഗത്തിൽപ്പെട്ട ഭവനരഹിതർക്ക് ഒരു വീടു പോലും കൊടുക്കാൻ സാധിക്കാതെ മീനങ്ങാടി പഞ്ചായത്ത് ഭരണസമിതി.

എല്ലാവർക്കും വീട് എന്ന ആശയവുമായി കേരള സർക്കാർ ലൈഫ് പദ്ധയുമായി മുന്നോട്ടുപോകുമ്പോൾ, സമ്പൂർണ്ണ പരാജയമായി മാറിയിരിക്കുകയാണ് മീനങ്ങാടി ഗ്രാമപഞ്ചായത്ത്. ഒരു വീട് എന്ന സ്വപ്നവുമായി കയറി ഇറങ്ങുന്ന മീനങ്ങാടിയിലെ പാവപ്പെട്ട ജനങ്ങളോടുള്ള ഈ അവഗണനക്ക്‌ എതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.

സമ്പൂർണ്ണ പാർപ്പിട പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന യുഡിഎഫ് ഭരണസമിതി ലൈഫ് ഭവന പദ്ധതി അട്ടിമറിച്ചത് മീനങ്ങാടിയിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്നും തൊട്ടടുത്തുള്ള പഞ്ചായത്തുകൾ പൊതു വിഭാഗത്തിൽ പെട്ടവർക്ക് വീടുകൾ കൊടുക്കുമ്പോൾ മീനങ്ങാടി പഞ്ചായത്ത് ഭരണസമിതിക്ക് അത് സാധിക്കാതെ വന്നത് വലിയ അനാസ്ഥയാണെന്നും 500ൽ ഏറെ അപേക്ഷകർ ഇപ്പോഴും വീടുകൾക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും എൽഡിഎഫ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *