മീനങ്ങാടി കോൺഗ്രസിൽ വീണ്ടും രാജി

മീനങ്ങാടി: മീനങ്ങാടി കോൺഗ്രസ്‌ നേതൃത്വത്തെ ഞെട്ടിച്ച് വീണ്ടും പ്രവർത്തകരുടെ രാജി. ഐ എൻ ടി സി യു മോട്ടോർ സെക്ഷൻ മീനങ്ങാടി മണ്ഡലം പ്രസിഡന്റ് മുജീബ് പി കോൺഗ്രസിൽ നിന്നും രാജിവെച്ച് സി പി ഐ എമ്മിൽ ചേർന്നു. പാർട്ടി ഏരിയ സെക്രട്ടറി വി സുരേഷ് പാർട്ടി പതാക നൽകി സ്വീകരിച്ചു. ദിവസങ്ങൾക്ക്‌ മുന്നേ മീനങ്ങാടി യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി അംഗം സാജൻ ഉൾപ്പെടെ അഞ്ചോളം പ്രവർത്തകർ കോൺഗ്രസിൽ നിന്നും രാജിവെച്ച് സി പി ഐ എമ്മിൽ ചേർന്നിരുന്നു. മീനങ്ങാടി കോൺഗ്രസിലെ ഗ്രൂപ്പ്‌ കളിയിലും അവഗണനയിലും പ്രതിഷേധിച്ചാണ് രാജിവെച്ചതെന്ന് പ്രവർത്തകർ പറഞ്ഞു.