രാജ്യത്തെ പരമോന്നത ബഹുമതി ദേശീയ ഗോപാൽ രത്ന പുരസ്‌കാരം മീനങ്ങാടി ക്ഷീരസഹകരണ സംഘത്തിന്

മീനങ്ങാടി:കേന്ദ്ര മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പിന്റെ രാജ്യത്തെ പരമോന്നത ബഹുമതിയായ ദേശീയ ഗോപാൽരത്ന പുരസ്കാരം 2025 മീനങ്ങാടി ക്ഷീരോൽപാദക സഹകരണസംഘത്തിന് ലഭിച്ചു.5ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.2081 അപേക്ഷകരിൽ നിന്നുമാണ് സംഘത്തിനെ ഒന്നാമതായി തെരഞ്ഞെടുത്തത്. പാൽ സംഭരണത്തിന് പുറമേ മൃഗാശുപത്രിയും, ലാബും, ഫാർമസിയും, കാലിത്തീറ്റ കേന്ദ്രവും, സംഘത്തിന്റെ പ്രത്യേകതയാണ്. കർഷകർക്ക് വർഷം മുഴുവൻ പാലിന് പ്രോത്സാഹന വിലയും കന്നുകാലികൾക്ക് ഇൻഷുറൻസ് അടക്കം സംഘം നൽകിവരുന്നു. സിപിഐഎം നേതൃത്വം നൽകുന്ന സംഘത്തിന്റെ ഭരണസമിതിയുടെയും തൊഴിലാളികളുടെയും ചിട്ടയായ പ്രവർത്തനത്തിന്റെ ഫലം കൂടിയാണ് പുരസ്കാരം. നവംബർ 26തിയ്യതി കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി നിന്നും രാജീവ്‌ രഞ്ജൻ സിംഗ് പുരസ്കാരങ്ങൾ സമ്മാനിക്കും