തെരുവുനായ ശല്യത്തിൽ വലഞ്ഞ് മീനങ്ങാടി; പരിഹാരം കാണാതെ അധികൃതർ

മീനങ്ങാടി: മീനങ്ങാടിയിൽ തെരുവ്നായ ശല്യത്തിന് പരിഹാരമില്ലാതെ വലഞ്ഞു ജനങ്ങൾ. തെരുവ് നായ്ക്കൾ കോഴികളെ ആക്രമിച്ച കൊല്ലുന്നത് പതിവാകുന്നു. കഴിഞ്ഞദിവസം മീനങ്ങാടി താഴ്ത്തുവയലിൽ ഇരുപതോളം കോഴികളെയാണ് തെരുവ്നായ്ക്കൾ ആക്രമിച്ചു കൊന്നത്. വളർത്തി വലുതാക്കിയ കോഴികളെ തെരുവ് നായ്ക്കൾ ഏതു നിമിഷവും ആക്രമിക്കുമെന്ന് ഭയത്തിലാണ് പ്രദേശവാസികൾ കഴിയുന്നത്. മീനങ്ങാടി പഞ്ചായത്തിന് താഴെയുള്ള ബസ് സ്റ്റാൻഡും, മാർക്കറ്റ് പരിസരവും, ടൗണും സ്കൂൾ ജംഗ്ഷനും തെരുവ് നായ്ക്കളുടെ വാസകേന്ദ്രമായി മാറിയെന്നും ഇതിനെതിരെ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.

ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന മീനങ്ങാടി സ്കൂളിലേക്ക് പോകുന്ന വഴിയിലെ തെരുവ് നായ്ക്കളുടെ സാന്നിധ്യം ഭീതിപ്പെടുത്തുന്നതാണ്. തെരുവുനായ ശല്യത്തിനെതിരെ പഞ്ചായത്ത്‌ അധികൃതർ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *