വയനാട് ജില്ലാ പഞ്ചായത്ത് മീനങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥിനിർണ്ണയം.കോൺഗ്രസിൽ ഭിന്നത

മീനങ്ങാടി : മീനങ്ങാടി ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി നിർണ്ണായതിൽ കോൺഗ്രസിനുള്ളിൽ ഭിന്നത.മീനങ്ങാടി ജില്ലാ ഡിവിഷൻ സീറ്റിൽ യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം വൈസ്‌ പ്രസിഡണ്ട്‌ ലിന്റോ കുര്യാക്കോസ് ഇന്നലെ നാമനിർദ്ദേശ പത്രിക വരണാധികാരിയായ ജില്ലാ കളക്ടർക്ക് മുൻപിൽ സമർപ്പിച്ചിരുന്നു. എന്നാൽ വൈകുന്നേരത്തോടെ കോൺഗ്രസിന്റെ ഔദ്യോഗിക ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർഥികളുടെ പേര് വിവരങ്ങൾ DCC പ്രസിദ്ധീകരിച്ചപ്പോൾ മീനങ്ങാടി ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥിയായി KSU ജില്ലാ പ്രസിഡന്റും, കൽപ്പറ്റ സ്വദേശിയുമായ ഗൗതം ഗോകുൽദാസ്സിനെയാണ് പരിഗണിച്ചത്. ഇതോടെ മീനങ്ങാടിയിലെ കോൺഗ്രസ്‌ നേതൃത്വം ആശയ കുഴപ്പത്തിലായി. ഏറെ നാളായി മീനങ്ങാടി കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്റെ പരിണിത ഫലമായിട്ടാണ് മീനങ്ങാടി ജില്ലാ ഡിവിഷനിലേക്ക് 2 UDF സ്ഥാനാർത്ഥികൾ നോമിനേഷൻ സമർപ്പിച്ചത്. DCC ഇടപെട്ട് ലിന്റോയോട് നാമനിർദേശ പത്രിക പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുന്നുണ്ട് ഇല്ലെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും കോൺഗ്രസ്‌ നേതൃത്വം അറിയിച്ചിട്ടുണ്ട്.