മീനങ്ങാടി: അഞ്ചുവർഷം മുന്നേ പ്രകാശനം ചെയ്ത സ്വന്തം പ്രകടനപത്രിക നോക്കുകുത്തിയാക്കി യു ഡി എഫ്. മീനങ്ങാടിലെ ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന് എൽഡിഎഫ്. അഞ്ച് വർഷം മുന്നേ അധികാരത്തിൽ വരുന്നതിന് പ്രസിദ്ധീകരിച്ച പ്രകടനപത്രിക മറ്റൊരു തിരഞ്ഞെടുപ്പ് നേരിടുമ്പോൾ തലവേദനയായി യുഡിഎഫിന്. തെരഞ്ഞെടുപ്പ് പത്രികയിൽ വാരിക്കോരി വാഗ്ദാനങ്ങൾ നൽകിയെങ്കിലും 10% പോലും യുഡിഎഫ് ഭരണസമിതിക്ക് പൂർത്തീകരിക്കാൻ സാധിച്ചില്ലയെന്ന് എൽ. ഡി. എഫ് ആരോപിച്ചു.
തെരഞ്ഞെടുപ്പു പത്രികയിലെ ആധുനിക മാർക്കറ്റും നിർമാണവും, സിൻന്തറ്റിക് ട്രാക്ക് സ്റ്റേഡിയവും, കാർബൺ ന്യൂട്രൽ പദ്ധതിയും, പാർപ്പിട പദ്ധതിയും, കുടിവെള്ള പദ്ധതിയും, വയോജന ക്ഷേമവും, ടൂറിസവും, ഗതാഗതക്കുരുക്കും, ആധുനിക മിനി ബസ് സ്റ്റാൻഡുകളും, ഹെൽത്ത് കാർഡും, മാലിന്യ സംസ്കരണവും എല്ലാം തന്നെ വെറും പാഴ് വാഗ്ദാനങ്ങൾ ആയി പോയെന്നും എൽഡിഎഫ് ആരോപിച്ചു.
വാഗ്ദാനങ്ങൾ മാത്രം നൽകി മീനങ്ങാടിയിലെ ജനതയെ പറ്റിച്ച യുഡിഎഫ് ഭരണസമിതിക്കെതിരെയുള്ള വിധിയെഴുത്താകും ഈ വരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പെന്നും ജനങ്ങളെ പറഞ്ഞു വഞ്ചിച്ച യുഡിഎഫ് ഭരണസമിതിയെ മീനങ്ങാടിയിലെ ജനങ്ങൾ പുറന്തള്ളുമെന്നും എൽഡിഎഫ് പറഞ്ഞു.

