മീനങ്ങാടി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു

മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്തിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പൊതു സ്റ്റേജിൽ നടന്നു.

തെരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗമായ കൃഷ്ണഗിരി വാർഡിൽ നിന്നുള്ള എ എൻ തങ്കച്ചന് വരണാധികാരി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് സത്യപ്രതിജ്ഞ ചെയ്ത പി കെ സജീവ്, സുരേഷ് ജി, കെ ടി ബിനു, ജിഷു സി സി, സുമ, എ പൈതൽ, ശ്രീജ സുരേഷ്, നിർമ്മല, സാലി പൗലോസ്, കെ വി മഹേഷ്,ഷെമിർ, വിശ്വനാഥൻ, പി കെ ഫൈസൽ, നുസ്രത്ത്, മിനി സാജു,ലിജി സാബു, സാലി വർഗീസ്, അനില, ശ്യാമള, ശാന്തി സുനിൽ എന്നിവർക്ക് എ എൻ തങ്കച്ചൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

തുടർന്ന് പഞ്ചായത്ത്‌ ഹാളിൽ വെച്ച് എ എൻ തങ്കച്ചന്റെ അധ്യക്ഷതയിൽ ഭരണസമിതി അംഗങ്ങളുടെ ആദ്യ ബോർഡ് മീറ്റിംഗ് ചേർന്നു. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തവർക്കായി സിപിഐഎം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പായസ വിതരണവും നടത്തി