ദുർഗന്ധം കൊണ്ട് പൊറുതിമുട്ടി ജനങ്ങൾ; പഞ്ചായത്ത് അധികൃതർ മൗനവ്രതത്തിൽ

മീനങ്ങാടി: മീനങ്ങാടിയിലെ പൊതുസ്റ്റേജ് പരിസരം മാലിന്യങ്ങൾ നിറഞ്ഞു ദുർഗന്ധം വമിക്കുന്ന സ്ഥിതിയിൽ. പൊതു സ്റ്റേജിന്റെ മുന്നിലുടെ മൂക്കുപൊത്തിയാണ് മീനങ്ങാടിയിലെ ജനങ്ങൾ സഞ്ചരിക്കുന്നത്. സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച മീനങ്ങാടി ടൗണിലെ പൊതുസ്റ്റേജിന് മുന്നിലെ മാലിന്യങ്ങളുടെ സുഗന്ധം വമിക്കുന്നത് പഞ്ചായത്ത്‌ അധികാരികളുടെ നിസ്സംഗത മൂലമാണ് വ്യാപാരികളും ടൗണിലൂടെ സഞ്ചരിക്കുന്ന ജനങ്ങളും പറയുന്നു.

മീനങ്ങാടിയിലെ മാലിന്യ പ്രശ്നവും ശുചിത്വവും നാളുകളായി ചൂണ്ടി കാണിക്കുന്നുണ്ടെങ്കിലും പഞ്ചായത്ത് യാതൊരുവിധ നടപടികളും കൈക്കൊള്ളുന്നില്ലെന്ന് പരാതി ഏറെനാളായി ഉണ്ട്.
എത്രയും വേഗം പൊതു സ്റ്റേജിലെ മാലിന്യ പ്രശ്നം പരിഹരിക്കണമെന്ന് ടൗണിലെ വ്യാപാരികളും സഞ്ചാരികളും ആവശ്യപ്പെടുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *