റോഡ് ഇല്ലെങ്കിൽ വോട്ട് ഇല്ല; വേറിട്ട പ്രതിഷേധവുമായി താഴെ അരിവയൽ നിവാസികൾ

മീനങ്ങാടി: റോഡ് ഇല്ലെങ്കിൽ വോട്ട് ഇല്ല; വേറിട്ട പ്രതിഷേധവുമായി താഴെ അരിവയൽ നിവാസികൾ. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യു ഡി എഫ് അധികാരത്തിൽ വരുകയാണെങ്കിൽ റോഡ് കോൺക്രീറ്റ് ചെയ്തു തരാമെന്ന് പറഞ്ഞു വോട്ട് വാങ്ങി തങ്ങളെ പറ്റിച്ച UDF ഭരണസമിതിക്ക്‌ എതിരെ റോഡ് ഇല്ലെങ്കിൽ വോട്ട് ഇല്ല എന്ന പ്രതിഷേധപോസ്റ്റർ തയ്യാറാക്കി ഒട്ടിച്ചു പ്രതിഷേധിക്കുകയാണ് പ്രദേശവാസികൾ.

ഇലക്ഷൻ കഴിഞ്ഞ് അധികാരത്തിൽ വന്നവർ പിന്നീട് തങ്ങളെ തിരിഞ്ഞു നോക്കിയില്ലെന്ന പരാതിയും പ്രദേശവാസികൾ ഉന്നയിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷക്കാലം മഴക്കാലത്തടക്കം ഈ ദുഷ്കരമായ പാതയിലൂടെയാണ് പ്രദേശത്തെ ആളുകൾ കടന്നുപോയത്. നിരവധി തവണ പരാതി ഉന്നയിച്ചെങ്കിലും അധികൃതർ യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലയെന്നും അവർ പറയുന്നു.

മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ ഗ്രാമീണ റോഡുകളുടെ ശോചനീയ അവസ്ഥ ചൂണ്ടിക്കാട്ടി പല പ്രദേശങ്ങളിൽ നിന്നും പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. തങ്ങളെ പറഞ്ഞു പറ്റിച്ച UDF ഭരണസമിതിക്ക്‌ വോട്ടില്ല എന്ന നിലപാടുമായി ജനങ്ങളും രംഗത്തെത്തിയിട്ടുണ്ട്.